Sunday, 16 December 2018

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍




Panakkad Sayyid Muhammed Ali Shihab Thangal


ഒരിക്കലും മായാത്ത പുഞ്ചിരിയും പ്രസന്നതയും കൊണ്ട് മലയാളക്കരയുടെ ഹൃദയത്തിലേറിയ മഹാന്‍! സൗമ്യഭാവവും പതിഞ്ഞ ശബ്ദവും, അതിനാല്‍ തന്നെ ഹ്രസ്വമായ പ്രാര്‍ഥനയും പ്രസംഗവും.. ആര്‍ക്കു മുന്നിലും അടച്ചിടാതെ ഏതു സാധാരണക്കാരനു വേണ്ടിയും സ്വന്തം സമയം വീതിച്ചുനല്‍കുന്ന നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍...

മതരാഷ്ട്രീയ ഭേദമെന്യേ മലയാളക്കര ഒന്നടങ്കം അംഗീകരിച്ച സമാധാനത്തിന്റെ വെള്ളരിപ്രാവ്.. അധികാര ഭ്രഷ്ടില്ലാത്ത നേതാവെന്നതിലപ്പുറം ചോദ്യം ചെയ്യപ്പെടാത്ത പ്രഗത്ഭനായ രാഷ്ട്രീയ നായകന്‍.. ജാതി മതങ്ങള്‍ക്കപ്പുറം ഏവര്‍ക്കും പ്രശ്ന പരിഹാരത്തിന്റെ അവസാന വാക്ക്.. മതേതരത്വത്തിന്റെ കാവല്‍ ഭടനെന്നത് ജീവിതത്തിലുടനീളം തെളിയിച്ച മഹാമനീഷി..

ഏത് പ്രതിസന്ധിയിലും സമുദായത്തിന്റെ താങ്ങും തണലുമായി വര്‍ഗീയതക്കെതിരേ മാത്രം നിലകൊണ്ട അതുല്യന്‍! ഇങ്ങനെ തങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താതെ പോയവര്‍ കേരളക്കരയിലില്ല! ശിഹാബ് തങ്ങളെ കുറിച്ച് പറയാന്‍ ഇനിയും ഏറെയുണ്ട്..അങ്ങനെയാണ് ആ മഹാമനീഷി ഈ മണ്ണില്‍ ജീവിച്ചത്!

1936 മെയ് 4ന് പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂത്തമകനായാണ് സയ്യിദവര്‍കളുടെ ജനനം. പരേതനായ ഉമറലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി തങ്ങള്‍, കുഞ്ഞിബീവി എന്നിവരാണ് സഹോദരങ്ങള്‍.

1953ല്‍ കോഴിക്കോട് എം.എം. ഹൈസ്‌കൂളില്‍നിന്നും എസ്.എസ്.എല്‍.സി വിജയിച്ച തങ്ങള്‍ പിന്നീട് രണ്ടു വര്‍ഷം തിരൂരിനടുത്ത് തലക്കടത്തൂരില്‍ ദര്‍സ് പഠനം നടത്തി. 1958-ല്‍ ഉപരിപഠനാര്‍ത്ഥം ഈജിപ്തില്‍ പോയി. 1958 മുതല്‍ 1961 വരെ അല്‍ അസ്ഹറില്‍ പഠിച്ചു. തുടര്‍ന്ന് 1966 വരെ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച് ലിസാന്‍ അറബിക് ലിറ്ററേച്ചര്‍ ബിരുദം നേടി.

പരേതയായ മര്‍ഹൂം സയ്യിദ ശരീഫ ഫാത്തിമ തങ്ങളാണ് ഭാര്യ. സുഹ്‌റ ബീവി, ബഷീറലി ശിഹാബ് തങ്ങള്‍, ഫൈറുസ ബീവി, സമീറ ബീവി, മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരാണ് മക്കള്‍. കേരളത്തിലെ ജന ലക്ഷങ്ങളെ അനാഥമാക്കിയാണ് 2009 ഓഗസ്റ്റ് ഒന്ന് അദ്ദേഹം നാഥനിലേക്ക് മടങ്ങിയത്, അന്ന് ജനലക്ഷങ്ങളായിരുന്നു പാണക്കാട്ടെ തിരുമുറ്റത്തേക്കൊഴുകിയെത്തിയത്..

ഏറെക്കാലമായി പ്രമേഹത്തിനും രക്താതിമര്‍ദ്ദത്തിനും ചികിത്സയിലായിരുന്നു അദ്ദേഹമെങ്കിലും മരണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.

ആ വിടവ് നികത്താനാവാതെ നമ്മുടെ മുന്നില്‍ ഇന്നും ശേഷിക്കുകയാണ്... പടിപ്പുരയും പാറാവുകാരുമില്ലാത്ത പാവനമായ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍നിന്നും സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും നന്മമരം പടിയിറങ്ങിപ്പോയതിന്റെ പാവന സ്മരണക്കുമുമ്പില്‍ പ്രാര്‍ഥനാ മനസ്സുമായി...

Friday, 14 December 2018

Kodappanakkal Tharavad - Discovery Of A Journey

kodappanakkal Tharavad

Each and every person in this World is created and send with a sole purpose. He/she is assigned to the things that the Lord Almighty had decided to make it a reality through him/her. They are supposed to become the hands, legs, ears, voice of the God. Family members of “Kodappanakkal Tharavad” were actually born with the soul of God who reaches in almost all places where human beings are in need. Yes, they were there to support, uplift the people who are in need.  Here is an upcoming documentary based on the Kodappanakkal Tharavad. Actually, this documentary is a journey into the family. And this journey is a discovery of the ordinary lives of the extraordinary family. This documentary is a peek into the joys, aspirations, sorrows of the people. 

Kodappanakkal Tharavad – documentary makes you know about the Shihab Thangal – renowned Islamic leader and spiritual icon of Kerala. This film reveals the history of an era. It is very important to know how this family had intervened and supported many lives. It is not a sceptical documentary. This documentary had been canvas based on a thorough search, study via the pages of history, meeting friends, relatives of Kodappanakkal family, common people of Panakkad. So be ready to watch this exclusive mega budget Malayalam Documentary, make it a success and pass it as an heirloom for the generations to come.